റാന്നി: ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. വള്ളംകുളം സ്വദേശി റോയി ചാക്കോയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. ആർക്കും തന്നെ പരിക്കേറ്റിട്ടില്ല.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വയലത്തല പള്ളിക്കു സമീപമാണ് അപകടം നടന്നത്. ബന്ധുക്കളെ മരണ വീട്ടിലെത്തിച്ച ശേഷം വർക്ക് ഷോപ്പിലേക്ക് പോകും വഴിയാണ് അപകടം.
Read Also : മമത ‘ഹൃദയങ്ങളുടെ രാജ്ഞി’ : 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഗതി അവർ നിർണയിക്കുമെന്ന് ശത്രുഘ്നൻ സിൻഹ
തീ കണ്ട് വഴി യാത്രക്കാർ അറിയിച്ചതനുസരിച്ച് കാർ നിർത്തി ബോണറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീടുള്ള ശ്രമത്തിനിടയിൽ ബോണറ്റ് ഉയർത്തിയെങ്കിലും തീ ആളിക്കത്തുകയായിരുന്നു.
തുടർന്ന്, ഓടിക്കൂടിയ നാട്ടുകാരും റാന്നിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്.
Post Your Comments