പത്തനംതിട്ട: വികസനം പഠിക്കുന്നതിനായി ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. ഗുജറാത്തിൽ ഒരു നല്ല കാര്യം നടന്നാൽ അതു കേരളം മാതൃകയാക്കുന്നതിൽ എന്താണ് തെറ്റെന്ന് സജി ചെറിയാൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് എല്ലാ പദ്ധതികളും നേരിട്ട് നിരീക്ഷിക്കാനുള്ള സംവിധാനം ആവശ്യമാണെന്നും ഇതിനെക്കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സംഘം ഗുജറാത്ത് സന്ദർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫിഷറീസ് വകുപ്പിൽ കേരളത്തേക്കാളും ഏറെ മുന്നിലാണ് തെലങ്കാനയെന്നും അതിനെക്കുറിച്ച് പഠിക്കാൻ ഉടൻ പോകുമെന്നും സജി ചെറിയാൻ വ്യക്തമാക്കി. ജനാധിപത്യത്തിൽ വിമർശനം വസ്തുനിഷ്ഠമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്കു സാധ്യമാക്കുന്ന ഡാഷ്ബോർഡ് സംവിധാനത്തെപ്പറ്റി പഠിക്കാനാണ് ചീഫ് സെക്രട്ടറി വിപി ജോയ് ഉൾപ്പെടെയുള്ള രണ്ടംഗ സംഘം ഗുജറാത്തിലേക്ക് പോയത്. 2019ൽ വിജയ് രൂപാണി മുഖ്യമന്ത്രി ആയിരിക്കെയാണു ഗുജറാത്തിൽ പദ്ധതി നടപ്പാക്കിയത്.
Post Your Comments