ThiruvananthapuramLatest NewsKeralaNattuvarthaNews

‘തീര്‍ത്തും വില കുറഞ്ഞ വാക്കുകള്‍, ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണം’: അലന്‍സിയറെ തള്ളി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ സമ്മേളനത്തിനിടെ നടന്‍ അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശം തള്ളി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അലന്‍സിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമാണെന്ന് സജി ചെറിയാന്‍ പറഞ്ഞു. പുരസ്‌കാര സമര്‍പ്പണ വേദിയില്‍ അലന്‍സിയര്‍ പറഞ്ഞത് തീര്‍ത്തും വിലകുറഞ്ഞ വാക്കുകളാണെന്നും സാസ്‌കാരിക കേരളം ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രത്യേക ജൂറി അവാര്‍ഡാണ് ലഭിച്ചത്, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണം. നല്ല നടൻ എല്ലാവർക്കും കിട്ടും, സ്പെഷ്യൽ കിട്ടുന്നവർക്ക് സ്വർണത്തിന്റെ പ്രതിമ നൽകണം. പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർധിപ്പിക്കണം, അപേക്ഷയാണ്. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’.

shortlink

Related Articles

Post Your Comments

Related Articles


Back to top button