KeralaLatest NewsNews

38തരം മത്സ്യങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ചിത്രം നിർമ്മിച്ച് ഡാവിഞ്ചി സുരേഷ്; ആദ്യത്തെ സംഭവമെന്ന് സജി ചെറിയാൻ

തൃശൂര്‍: 38 തരത്തിലുള്ള വിവിധ മത്സ്യങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉണ്ടാക്കി ഡാവിഞ്ചി സുരേഷ്. പല നിറങ്ങളിലുള്ള കടല്‍, കായല്‍ മത്സ്യങ്ങള്‍ ഉപയോഗിച്ചാണ് ചിത്രം നിർമിച്ചത്. മത്സ്യത്തൊഴിലാളികളുടെ സഹകരണതോടെ, 16 അടി വലുപ്പത്തില്‍ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിനു മുകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. പ്രളയ സമയത്ത് മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസിന് കയ്പമംഗലം മണ്ഡലത്തില്‍ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ് ചിത്രം നിര്‍മ്മിച്ചതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.

എട്ട് മണിക്കൂര്‍ എടുത്താണ് ചിത്രം പൂര്‍ത്തീകരിച്ചത്. മത്സ്യത്തൊഴിലാളികളായ ഷിഹാബ് കാവുങ്ങള്‍, റാഫി പി എച്ച്, ശക്തിധരന്‍, അഷറഫ് പുവ്വത്തിങ്കല്‍ എന്നിവരും വള്ളത്തിലെ ജീവനക്കാരും സുരേഷിന്റെ സഹായികളായ ഷെമീര്‍ പതിയാശ്ശേരി, ഫെബിതാടി, രാകേഷ് പള്ളത്ത്, സിംബാദ് എന്നിവരും ചിത്രം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇത്തരമൊരു ചിത്രം ആദ്യമായാകുമെന്ന് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.

സജി ചെറിയാന്റെ കുറിപ്പ്:

നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഡാവിഞ്ചി സുരേഷാണ് നവകേരള സദസിനോടനുബന്ധിച്ച് കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുഖ്യമന്ത്രിയുടെ മത്സ്യചിത്രം നിര്‍മിച്ചത്. മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ 38 തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടല്‍, കായല്‍ മത്സ്യങ്ങള്‍ ഉപയോഗിച്ച് വള്ളത്തിന്റെ മുന്‍വശത്തായുള്ള സ്ഥലത്ത് 16 അടി വലുപ്പത്തില്‍ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിനു മുകളില്‍ ചിത്രം പൂര്‍ത്തിയാക്കിയത്. എട്ട് മണിക്കൂര്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസ്സിന് കയ്പമംഗലം മണ്ഡലത്തില്‍ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ഡാവിഞ്ചി സുരേഷ് ചിത്രം നിര്‍മ്മിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button