
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സംബന്ധിച്ച് മന്ത്രിമാര്‍ രണ്ട് തട്ടില്‍. ബിഷപ്പുമാര്‍ക്ക് എതിരെയുള്ള പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതേസമയം, ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, സജി ചെറിയാനെ ന്യായീകരിച്ച് മന്ത്രി അബ്ദുറഹ്മാന്‍ രംഗത്തെത്തി . പ്രശ്‌നം താല്‍ക്കാലികം മാത്രമാണ്. മണിപ്പൂരില്‍ നടന്നത് എല്ലാവര്‍ക്കും അറിയാം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം. വിരുന്നില്‍ പങ്കെടുത്തവര്‍ ഇതൊക്കെ ശ്രദ്ധിക്കണമായിരുന്നുവെന്നാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും അബ്ദുറഹ്മാന്‍ വിശദീകരിച്ചു
സജി ചെറിയാന്റെ പരാമര്‍ശം സംബന്ധിച്ച് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുവെന്നായിരുന്നു മന്ത്രി വി.എന്‍ വാസവന്റെ പ്രതികരണം.
Post Your Comments