സമകാലിക വിഷയങ്ങളിൽ പലപ്പോഴും നിലപാടുകൾ തുറന്നു പറയുന്ന ഡോ അനുജ ജോസഫ് കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചു പങ്കുവയ്ക്കുന്നു. ഇനിയെങ്കിലും മാതാപിതാക്കൾ ആൺകുട്ടികളെ ശ്രദ്ധിക്കണമെന്നും കാലം ഒരുപാട് മാറിപ്പോയി, കാമത്തിന് വേണ്ടി ബന്ധങ്ങളുടെ പവിത്രത പോലും നഷ്‌ടപ്പെടുത്താൻ ഇന്നാർക്കും മടിയില്ലെന്നും അനുജ പോസ്റ്റിൽ പറയുന്നു. അതുകൊണ്ട് തന്നെ സ്നേഹബന്ധങ്ങളുടെ ചതിക്കുഴിയിൽ തങ്ങളുടെ മക്കൾ വീഴാതെ നോക്കണമെന്നും അനുജ കുറിച്ചു.
read also: കോവിഡ് പ്രതിരോധം: 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് സൗദി
കുറിപ്പ് പൂർണ്ണ രൂപം
‘വകയിൽ എന്റെ കുഞ്ഞിന് ചെറിയമ്മയായിരുന്നു അവള്,
അവളുടെ ഭർത്താവ് ദൂര ജോലിയായൊണ്ട്, കുഞ്ഞുങ്ങളൊക്കെ ഉള്ളതല്ലേ,
ഒരു സഹായത്തിനു എപ്പോ വിളിച്ചാലും മോൻ ചെല്ലുമായിരുന്നു, ആരും ഞങ്ങളോടൊന്നും പറഞ്ഞില്ല, അവൻ മരിക്കുന്നതു വരെ, കൊന്നതല്ലേ’
എന്റെ മുന്നിലിരുന്ന് ആ സ്ത്രീ ഓരോന്നു പറഞ്ഞു കരയുമ്പോൾ എന്തു പറഞ്ഞു അവരെ ആശ്വസിപ്പിക്കണമെന്നു അറിയാത്ത മാനസികാവസ്ഥയിൽ ഞാനും,
അവരുടെ ഇളയ മകൻ 17-18വയസ്സ് പ്രായം, ആത്മഹത്യ ആയിരുന്നത്രെ,
വീട്ടിൽ യാതൊരു ബുദ്ധിമുട്ടും അറിയാതെ വളർന്നവൻ, പെട്ടെന്നൊരു നാൾ ഈ ലോകത്തിൽ നിന്നു പോകാൻ മാത്രം!
ഒടുവിൽ ആ കാരണം അവരറിഞ്ഞു, അവിശ്വസനീയം ആയിരുന്നു ആ അമ്മയ്ക്ക്, വീടിനു അടുത്തുള്ള ബന്ധുവായ സ്ത്രീയോടുള്ള അവന്റെ പ്രണയം, വകയിൽ ചെറിയമ്മ ആണ് താനും, അവരുടെ വീട്ടിലേക്കുള്ള അവന്റെ പോക്കുവരവിൽ യാതൊരു സ്പെല്ലിങ് mistake ഉള്ളതായി അവരാരുമൊട്ടു തിരിച്ചറിഞ്ഞുമില്ല.
ഒരു വശത്തു ബന്ധങ്ങളുടെ വിലയോ ഒന്നും നോക്കാതെ തന്റെ കാമപൂർത്തിക്കായി, മകനായി കരുതേണ്ടുന്നവനെ ഉപയോഗിച്ച ചെറിയമ്മ,
ഒടുവിൽ ചെറിയമ്മ ശീലാവതിചമഞ്ഞപ്പോൾ എല്ലാ തെറ്റുകളും ഏറ്റു വാങ്ങി അവനങ്ങു പോയി.
ചില സന്ദർഭങ്ങളിൽ, മനുഷ്യൻ ഇത്രയ്ക്കും അധംപതിച്ചു പോയല്ലോയെന്നു തോന്നാറുണ്ട്, ഇവിടെയും മറിച്ചല്ല,
ആ പതിനേഴുകാരൻ അവനും ചിന്തിക്കേണ്ടിയിരുന്നില്ലേ, ഏതായാലും അവന്റെ ആയുസ്സ് അവൻ പാഴാക്കിയെന്നെ പറയാനാകൂ, ആ അമ്മയുടെ കണ്ണുനീരിനു ആരു സമാധാനം പറയും.
ഇനിയെങ്കിലും മാതാപിതാക്കൾ ശ്രദ്ധിക്കുക, കാലം ഒരുപാട് മാറിപ്പോയി, കാമത്തിന് വേണ്ടി ബന്ധങ്ങളുടെ പവിത്രത പോലും നഷ്‌ടപ്പെടുത്താൻ ഇന്നാർക്കും മടിയില്ല, നിങ്ങളുടെ ആൺമക്കൾ ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങളിൽ അകപ്പെടാതിരിക്കാനുള്ള കരുതലുകൾ സ്വീകരിക്കുക(അതിപ്പോ ചെറിയമ്മ എന്നു വിചാരിച്ചെന്നോ ഒന്നും പറഞ്ഞിട്ട് കഥയില്ല)
കൗമാരത്തിലെ എടുത്തു ചാട്ടം, പ്രണയമാണോ, മരണമാണോ കാത്തിരിക്കുന്നതെന്നു തിരിച്ചറിയാനാകാതെ പോകുന്നു, പോൺ sitekalile നീലമയം പ്രയോഗികമാക്കാൻ ഇറങ്ങി തിരിക്കുമ്പോൾ ഉണ്ടാകുന്ന അനന്തരഫലങ്ങൾ,
‘അയ്യോ ഇന്ന വീട്ടിലെ പയ്യൻ ആത്മഹത്യ ചെയ്തു, അവനു എന്തിന്റെ കേടായിരുന്നു’,
എന്തു പറയാൻ ഇതു പോലെ ഒക്കെ സൂക്കേട് പിടിച്ച അമ്മായിമാരുടെയും ചെറിയമ്മ ടീമിന്റെയൊക്കെ ചതികളിൽ പെട്ടു ജീവിതം കളയാൻ നിൽക്കാതെ, സ്വന്തം വീട്ടുകാരെ എങ്കിലും ഓർക്കുക, ഒറ്റ ചാട്ടത്തിന് ജീവൻ കളഞ്ഞേച്ചു തിരിച്ചു വരാൻ പറ്റുമോ?
ഇനിയിപ്പോൾ തെറ്റു സംഭവിച്ചു എന്നു തന്നെയിരിക്കട്ടെ,അതു correct ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുക,
ഒരിക്കൽ കൂടെ, മനുഷ്യൻ അധംപതിക്കരുത്,നീലപടങ്ങൾക്കുമപ്പുറം ജീവിതമെന്ന യാഥാർഥ്യം ഉണ്ടെന്നു മറക്കാതിരിക്കുക.കേവലം കാമനകൾ പൂർത്തീകരിക്കാൻ ഏതു നിലയിലേക്കും തരംതാണു പോകാൻ ഇന്നാർക്കും മടിയില്ല,കാലം പോയൊരു പോക്കേ!
Dr. Anuja Joseph,
Trivandrum.
Post Your Comments