KeralaLatest NewsNews

40 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് പരാതി: ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എറണാകുളം: മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി 40 ലക്ഷം രൂപ വാങ്ങി ചതിച്ചെന്ന വ്യവസായിയുടെ പരാതിയിൽ നടൻ ബാബുരാജിന് ഹൈക്കോടതിയിൽ നിന്നും ഇടക്കാല ആശ്വാസം. കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ബാബുരാജ് നൽകിയ മുൻകൂർ ജാമ്യപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോതമംഗലം സ്വദേശിയും വ്യവസായിയുമായ അരുൺ കുമാർ ആണ് ബാബുരാജിനെതിരെ പരാതി നൽകിയിരിക്കുന്നത്.

Also Read:‘കോൾ റെക്കോർഡിങ്ങിന് തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?’: ശ്രദ്ധിക്കൂ

അടിമാലി പൊലീസ് ആണ് ബാബുരാജിനെതിരെ കേസെടുത്തത്. മൂന്നാർ കമ്പിലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുളള വൈറ്റ് മിസ്റ്റ് റിസോർട്ട് അരുൺ കുമാറിന് പാട്ടത്തിന് നൽകി. ഇയാളിൽ നിന്ന് 40 ലക്ഷം രൂപ കരുതൽധനമായി ബാബുരാജ് വാങ്ങിയിരുന്നു. എന്നാൽ, റിസോർട്ട് തുറക്കാൻ ലൈസൻസിനായി പള്ളിവാസൽ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും പട്ടയം സാധുവല്ലാത്തതിനാൽ ലൈസൻസ് നൽകാൻ കഴിയില്ലെന്നു പഞ്ചായത്ത് മറുപടി നൽകി. ഇതോടെയാണ്, തന്നെ ബാബുരാജ് വഞ്ചിച്ചെന്ന് ആരോപിച്ച് അരുൺ കോടതിയെ സമീപിച്ചത്.

ഈ റിസോർട്ടിനെതിരെ 2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിയ്ക്കൽ നോട്ടീസ് നൽകിയിരുന്നെന്നും ഇതു മറച്ചുവെച്ചാണ് കരാറിൽ ഏർപ്പെട്ടതെന്നും അരുൺ കുമാർ ബാബുരാജിനെതിരെ നൽകിയ പരാതിയിൽ ആരോപിച്ചു. അതേസമയം, മൂന്നുലക്ഷം രൂപ മാസ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കിയാൽ 40 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടതില്ലെന്നാണ് ബാബുരാജ് പറയുന്നത്. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നും ബാബുരാജ് ഹൈക്കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button