KeralaLatest NewsIndiaNewsMobile PhoneTechnology

‘കോൾ റെക്കോർഡിങ്ങിന് തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?’: ശ്രദ്ധിക്കൂ

ഡൽഹി: ആൻഡ്രോയിഡ് ഫോണുകളിൾ കോൾ റെക്കോർഡിങ്ങിന് ഉപയോ​ഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി ഗൂ​ഗിൾ. പ്ലേസ്റ്റോറിൽ നിന്നടക്കം, ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനായി ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾക്ക് പൂർണ്ണമായും നിരോധനം ഏർപ്പെടുത്താനാണ് നീക്കം.

ഇത്തരം ആപ്പുകൾ മെയ് 11 മുതൽ ആൻഡ്രോയിഡ് ഫോണുകളിൾ, പ്രവർത്തിക്കില്ലെന്നും ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ചാണ് പുതിയ തീരുമാനമെന്നും അധികൃതർ അറിയിച്ചു.

‘എന്റെ സുന്ദരമായ രാജ്യം, ഭൂമിയിലെ തന്നെ ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം’: പത്താന്റെ ട്വീറ്റിനു മറുപടിയുമായി അമിത് മിശ്ര

ബിൾട്ട് – ഇൻ ഫീച്ചറായി കോൾ റെക്കോർഡിങ് ഇല്ലാത്ത ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയില്ല.

നിലവിൽ, ഷവോമി, സാംസങ്, ഒപ്പോ, വിവോ, റിയൽമി, വൺ പ്ലസ്, പോകോ തുടങ്ങിയ മുൻനിര നിർമ്മാതാക്കളുടെ പല മോഡൽ ഫോണുകളിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ കോൾ റെക്കോർഡ് ചെയ്യാനാകും. തുടർന്നും, ഇത്തരം ഫോണുകളിൽ കോൾ റെക്കോർഡിങ്ങ് സേവനം തടസ്സമില്ലാതെ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button