കൊച്ചി: മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍, ഒരു അഭിമുഖത്തിൽ ആര്‍ക്കും അറിയാത്ത തന്റെ സ്വഭാവങ്ങളെക്കുറിച്ചും താന്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള ഗോസിപ്പിനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് സുരഭി.
തന്നെക്കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു കാര്യം എന്താണെന്ന ചോദ്യത്തിന്, കോമഡി റോളുകളൊക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ ജീവിതത്തിലും അങ്ങനെയാണെന്നാണ് ആളുകള്‍ വിചാരിക്കുന്നതെന്നും എന്നാല്‍ താന്‍ വീട്ടില്‍ ഭയങ്കര സീരിയസ് ആയിട്ടുള്ള ആളാണെന്നും സുരഭി മറുപടി പറഞ്ഞു. ഗോസിപ്പിനെക്കുറിച്ച് ഉള്ള ചോദ്യത്തിന്, ‘എന്റെ കയ്യില്‍ ധാരാളം പൈസയുണ്ട്. ഞാന്‍ ഭയങ്കര കോടീശ്വരിയാണ്, എന്നൊക്കെ കേള്‍ക്കാനാണ് എനിക്ക് ആഗ്രഹം,’ എന്ന് സുരഭി ലക്ഷ്മി പറയുന്നു.
Post Your Comments