മുംബൈ: ഐപിഎല്ലിൽ ഡൽഹിയ്‌ക്കെതിരെ പഞ്ചാബ് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബ് മാനേജ്മെന്റിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. പഞ്ചാബ് മാനേജ്‌മന്റ് എടുത്ത ചില മണ്ടത്തരങ്ങളായ തീരുമാനമായിരുന്നു തോൽവിക്ക് കാരണമെന്ന് ഹർഭജൻ തുറന്നടിച്ചു. ഫോമിലുള്ള ശ്രീലങ്കൻ താരം ഭാനുക രാജപക്‌സെയെ ഒഴിവാക്കിയ തീരുമാനമാണ് താരത്തെ ചൊടിപ്പിച്ചത്.
‘വെറും മൂന്ന് കളികളിൽ രാജപക്‌സെ 230.56 സ്‌ട്രൈക്ക് റേറ്റിൽ 83 റൺസ് നേടിയ താരത്തെ എന്തിനാണ് ഒഴിവാക്കിയത്. മൂന്നാം നമ്പറിൽ നിർണായകമായ പ്രകടനങ്ങൾ നടത്താൻ അയാൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ സെലക്ഷനിലെത്തിയതോടെ രാജപക്‌സെയെ ടീമിൽ നിന്ന് ഒഴിവാക്കി. ഇത് ശരിയായ തീരുമാനമായിരുന്നില്ല’.
Read Also:- ദിവസവും ഇലക്കറികൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
‘ഫോമിലുള്ള ഒരു കളിക്കാരനെ നിങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്. ബെയർസ്റ്റോവിനുവേണ്ടി അവനെ ഒഴിവാക്കിയിട്ട് ബെയർസ്റ്റോ വലിയ റൺസ് നേടുമെന്ന് കരുതുകയും ചെയ്യുമ്പോൾ, അത് നടക്കില്ല. ഫോമിലുളള താരം ടീമിലുള്ളപ്പോൾ സീനിയർ താരത്തെ ഒഴിവാക്കിയാലും തെറ്റില്ല’ ഹർഭജൻ പറഞ്ഞു.
Post Your Comments