CricketLatest NewsNewsSports

അര്‍ഷ്‌ദീപിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂ, ആരും മനപ്പൂര്‍വം ക്യാച്ച് കൈവിടില്ല: ഹർഭജൻ സിംഗ്

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ ക്യാച്ച് നഷ്ടപ്പെടുത്തിയ ഇന്ത്യൻ പേസർ അർഷ്‍ദീപ് സിംഗിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക ആക്രമണം തുടരുകയാണ്. അര്‍ഷ്‌ദീപ് സിംഗിനെ ഖാലിസ്ഥാനിയെന്ന് വിക്കി പീഡിയയിൽ തിരുത്തി. എന്നാൽ, പാകിസ്ഥാൻ ചാരസംഘടനയാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്.

അതേസമയം, അർഷ്ദീപ് സിംഗിന് പിന്തുണയുമായി സ്പിൻ ഇതിഹാസം ഹർഭജൻ സിംഗ് അടക്കമുള്ള മുന്‍താരങ്ങള്‍ രംഗത്തെത്തി. അര്‍ഷ്‌ദീപിനെ ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ ഭാജി ആവശ്യപ്പെട്ടു. ആരും മനപ്പൂര്‍വം ക്യാച്ച് കൈവിടില്ലെന്നും ഞങ്ങളുടെ താരങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ഹർഭജൻ സിംഗ് പറഞ്ഞു. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

‘അര്‍ഷ്‌ദീപ് സിംഗിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂ. ആരും മനപ്പൂര്‍വം ക്യാച്ച് കൈവിടില്ല. ഞങ്ങളുടെ താരങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ട്. പാകിസ്ഥാന്‍ നന്നായി കളിച്ചു. നമ്മുടെ താരങ്ങളെ കുറിച്ച്, അര്‍ഷ്‌ദീപിനെയും ഇന്ത്യന്‍ ടീമിനേയും കുറിച്ച് മോശം പറയുന്നവരെ ഓര്‍ത്ത് അപമാനം തോന്നുന്നു. അര്‍ഷ്‌ദീപ് നമ്മുടെ സുവര്‍ണതാരമാണ്’ ഹര്‍ഭജന്‍ സിംഗ് ട്വിറ്ററിൽ കുറിച്ചു.

Read Also:- ഭക്ഷ്യവിഷബാധ എങ്ങനെ തടയാം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

മത്സരത്തില്‍ രവി ബിഷ്‌ണോയി എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് ആസിഫ് അലിയെ ഷോര്‍ട് തേര്‍ഡില്‍ അര്‍ഷ്‌ദീപ് സിംഗ് വിട്ടുകളഞ്ഞത്. അനായാസ ക്യാച്ച് പിടിയിലൊതുക്കാന്‍ താരത്തിനായില്ല. ആസിഫ് ഈ സമയം വ്യക്തിഗത സ്‌കോര്‍ രണ്ടിലായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ ഖാലിസ്ഥാനി എന്നുവിളിച്ച് അടക്കം സൈബര്‍ ആക്രമണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button