Latest NewsNewsIndia

നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി: കർണാടകയിലും ബുൾഡോസർ ഇറക്കുമെന്ന് ബിജെപി സർക്കാർ

ബംഗളൂരു: കർണാടകയിൽ നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. വടക്കൻ സംസ്ഥാനങ്ങളെപ്പോലെ അക്രമികൾക്കെതിരെ ബുൾഡോസർ ഉപയോഗിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിയമം കൈയ്യിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ, ശക്തമായ നടപടിയെടുക്കുമെന്നും അവരോട് സർക്കാർ ഒരിക്കലും ക്ഷമിക്കില്ലെന്നും അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. വേണ്ടിവന്നാൽ കലാപകാരികൾക്കെതിരെ കർണാടക സർക്കാരും ബുൾഡോസർ ഇറക്കുമെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button