ബെംഗളൂരു: ശനിയാഴ്ച സ്‌ഫോടനം നടത്തുമെന്ന് കര്‍ണാടക സര്‍ക്കാരിന് ബോംബ് ഭീഷണി ഇമെയില്‍ ലഭിച്ചു. ശനിയാഴ്ച ബെംഗളൂരുവില്‍ സ്‌ഫോടനമുണ്ടാകുമെന്നാണ് മെയിലില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉച്ചകഴിഞ്ഞ് 2.48ന് നടക്കുന്ന സ്ഫോടനം നഗരത്തെ കുലുങ്ങുമെന്ന് ഇമെയിലില്‍ പറയുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ആഭ്യന്തര മന്ത്രി, ബെംഗളൂരു പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് അയച്ച മെയില്‍ ഷാഹിദ് ഖാന്‍ എന്ന വ്യക്തിയാണ് അയച്ചത്.
റെസ്റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളെ സ്ഫോടനം കുലുക്കിയേക്കാമെന്ന് ഇമെയില്‍ പറയുന്നു. പൊതുപരിപാടികള്‍ക്കിടെ ബോംബ് വയ്ക്കുമെന്നും അയച്ചയാള്‍ മുന്നറിയിപ്പ് നല്‍കി.
കൂടാതെ, സ്‌ഫോടനം നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കുറ്റവാളികള്‍ 2.5 ദശലക്ഷം ഡോളര്‍ (20 കോടിയിലധികം രൂപ) മോചനദ്രവ്യം ആവശ്യപ്പെട്ടതായും ഇമെയിലില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു.
Post Your Comments