Latest NewsKeralaNews

‘മുൻപൊരു ക്രിസ്ത്യൻ പെൺകുട്ടി ഉണ്ടായിരുന്നു, വീട്ടുകാർ പിടിച്ചപ്പോൾ ‘സഖാ, പ്രാർത്ഥിക്കണേ’ എന്നവൾ പറഞ്ഞു’: ഷെജിൻ

'മതവിശ്വാസിയല്ല, മുൻപൊരു ബന്ധമുണ്ടായിരുന്നു, അവളും ക്രിസ്ത്യൻ ആയിരുന്നു, പക്ഷെ...': ഷെജിൻ പറയുന്നു

 കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയർന്നത്. ലൗ ജിഹാദ് ആണെന്ന വാദം ഷെജിനും ജ്യോസ്‌നയും എതിർത്തു. മിശ്രവിവാഹത്തിന് പിന്നാലെ ജ്യോസ്‌നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിൽ ഇന്ന് കോടതിയിൽ ഹാജരാകാനിരിക്കെ ജ്യോസ്‌നയും ഷെജിനും മനോരമ ഓൺലൈന് നൽകിയ അഭിമുഖം ശ്രദ്ധേയമാകുന്നു. തന്നെ കുറിച്ച് പല കഥകളും പ്രചരിച്ചിരുന്നുവെന്ന് ഷെജിൻ പറയുന്നു. മുൻപ് വിവാഹിതനായിരുന്നുവെന്നതും മൂന്ന് യുവതികളുടെ ബന്ധമുണ്ടായിരുന്നുവെന്നതും നുണപ്രചാരണങ്ങൾ മാത്രമാണെന്നും ഷെജിൻ പറയുന്നു.

തനിക്ക് ഇതിനു മുൻപ് ഒരു പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ആ പെൺകുട്ടിയുടെ വീട്ടുകാർ ഇടപെട്ട് ബന്ധം മുറിഞ്ഞുപോയതാണെന്നും ഷെജിൻ പറയുന്നു. ആ സംഭവത്തെ കുറിച്ച് ഷെജിൻ പറയുന്നതിങ്ങനെ: ‘എനിക്കു മൂന്നുനാലു വർഷം മുൻപ് ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. എന്റെ വീടിനടുത്തായിരുന്നു അവളുടെ വീട്. അവളും ക്രിസ്ത്യാനിയായിരുന്നു. ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ച്, വീട്ടിൽ വിവരം പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർ അവളെ പാലക്കാട്ട് ഒരു ധ്യാനത്തിനു കൊണ്ടുപോയി. അതിനു മുൻപ് അവൾ എനിക്കു മെസേജ് അയച്ചു, ‘സഖാ, പ്രാർഥിക്കണേ’ എന്ന്. പക്ഷേ, മടങ്ങി വന്നപ്പോൾ അവളുടെ മനസ്സു മാറി. എനിക്കു ക്രിസ്ത്യാനിയായി ജീവിച്ചാൽ മതി, മാതാപിതാക്കളെ അനുസരിക്കാതിരിക്കാൻ കഴിയില്ല, നമുക്ക് പിരിയാം എന്നായി. അങ്ങനെ പറയുന്നൊരാളോടു പിന്നെ എന്തു പറയാൻ? ഈ ഒരു ബന്ധം മാത്രമേ എന്റെ ജീവിതത്തിൽ ഇതുവരെയുള്ളൂ’, ഷെജിൻ പറയുന്നു.

Also Read:‘എന്റെ നാടിന്റെ കീർത്തി ഹിമാലയ തുല്യം ഉയർന്ന നിമിഷം’ അഭിനന്ദനവുമായി എസ് സുരേഷ്

പരസ്പരം വർഷങ്ങളായി കണ്ടു പരിചയമുണ്ടെങ്കിലും കഴിഞ്ഞ സെപ്തംബറിലാണ് അടുപ്പത്തിലായതെന്ന് ഷെജിൻ പറയുന്നു. തന്നെ കുറിച്ചുള്ള നല്ലവശങ്ങളും നെഗറ്റിവുകളും പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമാണ് ബന്ധം തുടങ്ങിയതെന്നും, സുഹൃത്തുക്കളിൽ ചിലർക്കൊക്കെ ബന്ധം അറിയാമായിരുന്നുവെന്നും ഷെജിൻ വ്യക്തമാക്കുന്നു.

അതേസമയം, മകൾ ചതിക്കപ്പെട്ടതാണെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജ്യോസ്നയുടെ പിതാവ് ഹേബിയസ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ച് ജ്യോസ്‌നയെ കോടതിയിൽ ഹാജരാക്കാന് പൊലീസിന് നിർദേശം നൽകിയത്. ഡി.വൈ.എഫ്.ഐ നേതാവ് ഷെജിന്റെയും ജ്യോസ്നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button