തിരുവനന്തപുരം: കല്ലിയൂർ പഞ്ചായത്തിന് അഭിനന്ദനവുമായി ബിജെപി നേതാവ് എസ് സുരേഷ്. തന്റെ നാടിന്റെ കീർത്തി ഹിമാലയത്തോളം ഉയർന്നെന്ന് അദ്ദേഹം പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
എന്റെ നാടിന്റെ കീർത്തി ഹിമാലയതുല്യം ഉയർന്ന നിമിഷം ….. അഭിനന്ദനങ്ങൾ.
കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണൻ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിയെ കണ്ടപ്പോൾ..
എന്റെ സ്വന്തം പഞ്ചായത്തും 2015 മുതൽ BJP ഭരിക്കുന്ന പഞ്ചായത്തുമാണ് കല്ലിയൂർ.
2019-ൽ അന്ത്യോദയ റാങ്കിംഗിൽ ദേശീയതലത്തിൽ 5ാം സ്ഥാനവും കേരളത്തിൽ No.1 കല്ലിയൂരായിരുന്നു. സ്വാത്രന്ത്ര്യത്തിന്റെ അമ്യത് മഹോത്സവത്തിന്റെ ഭാഗമായുള്ള 10 ലക്ഷം രൂപയുടെ ദേശീയ പുരസ്കാരം സ്വീകരിക്കുന്നതിനാണ് ചന്തു കൃഷ്ണൻ ഡൽഹിയിലെത്തിയത്.
പ്രധാനമന്ത്രി ആദർശ് ഗ്രാമീൺ യോജനയുടെ ഭാഗമായി (ശീ. സുരേഷ് ഗോപി MP എട്ട് കോടിയോളം രൂപയുടെ വികസനം
ഈ പഞ്ചായത്തിൽ നടപ്പാക്കിയിട്ടുണ്ട്.
2016-ൽ ദേശീയ വാഴ മഹോത്സവവും കല്ലിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളായണിയിൽ നടന്നിരുന്നു..
കേന്ദ്രമന്ത്രി ശ്രീ.വി.മുരളീധരനും കല്ലിയൂർ പഞ്ചായത്തിന്റെ പുരോഗതിക്ക് വേണ്ട എല്ലാപിൻതുണയും നൽകി വരുന്നു….
എല്ലാത്തിലുമുപരി 2014, 2019 ലും താമര ചിഹ്നത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ പഞ്ചായത്ത്. 10 ഗ്രാമപഞ്ചായത്ത് മെംബറൻമാരും 2 ബ്ലോക്ക് പഞ്ചായത്തംഗങ്ങളെയും ഇവിടെ നിന്ന് BJP ക്ക് ജയിപ്പിക്കാൻ കഴിഞ്ഞു…….
Post Your Comments