ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

വിഷുക്കൈനീട്ടം കിട്ടുമ്പോൾ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം, കൈനീട്ട വിവാദം അവസാനിപ്പിക്കുക: സന്തോഷ് പണ്ഡിറ്റ്

കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധിപ്പേരാണ് വിമർശനവുമായി രംഗത്ത് വന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. വിഷുക്കൈനീട്ടം കിട്ടുമ്പോൾ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരമാണെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വിവാഹം ഉൾപ്പെടെ എല്ലാ പ്രധാന ചടങ്ങുകളിലും കാലിൽ പിടിച്ചു അനുഗ്രഹം വാങ്ങുന്ന ആചാരം നടക്കാറുണ്ടെന്നും സന്തോഷ് പറഞ്ഞു. കാലിൽ തൊട്ട് നമസ്കരിക്കുന്നത് ഭാരതത്തിന്റെ സാംസ്‌കാരിക ആചാരമാണ്. മറ്റു മതസ്ഥരും ഇങ്ങനെ ചെയ്യാറുണ്ട്. അതൊന്നും രാഷ്ട്രീയം നോക്കിയല്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ബിയറിന് റേഷന്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍: ഉത്തരവ് ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വരുത്താൻ നിര്‍ദ്ദേശം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
വിഷു ആഘോഷത്തിൻെറ ഭാഗമായി മലയാള സിനിമയിലെ superstar , MP കൂടിയായ സുരേഷ് ഗോപി ജി ആയിര കണക്കിന് പേർക്ക് വിഷു കൈനീട്ടം കൊടുതിരുന്നല്ലോ . എന്നാൽ ആ കൈനീട്ടം വാങ്ങിയവർ അദ്ദേഹത്തിന്റെ കാലു പിടിച്ചു അനുഗ്രഹം വാങ്ങിച്ച വാർത്തയറിഞ്ഞ ചിലർ ശക്തമായി രംഗത്ത് വന്നത് ശരിയാണോ ?
ഒരാളുടെ കാൽ പിടിക്കുന്നത് ശരിയല്ലെന്നും , അതൊക്കെ BJP ക്കാർ മാത്രം ചെയ്യുന്ന കാര്യമാണെന്നും , അതെല്ലാം സാമ്രാജ്യത്വത്തെ , ജന്മിത്വത്തിന്റെ പ്രതീകം ആണെന്നൊക്കെയാണ് ഈ കൈനീട്ട വിവാദത്തിൽ വിമര്ശകര് പറയുന്നത് . അദ്ദേഹം എന്തോ വലിയ മഹാപാപം ചെയ്തത് പോലെയാണ് പലരും പ്രതികരിക്കുന്നത് .

ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കർപ്പൂരം കത്തിച്ച് ക്രൂരത: ട്രാൻസ് വുമൺ അര്‍പ്പിത പി നായർ അറസ്റ്റിൽ

വിമര്ശകരുടെ ശ്രദ്ധക്ക് ..
വിഷു കൈനീട്ടം കിട്ടുമ്പോ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം മാത്രമാണ് .
വീട്ടിൽ കൈനീട്ടം കൊടുക്കുന്ന മുതിർന്നവരുടെ കാലിൽ തൊട്ടു സാധാരണ എല്ലാവരും നമസ്കരിക്കാറുണ്ട് . വിവാഹം അടക്കം എല്ലാ പ്രധാന
ചടങ്ങുകളിലും ഈ കാലിൽ പിടിച്ചു അനുഗ്രഹം വാങ്ങുന്ന കാര്യം നടക്കാറുണ്ട് . അതിനർത്ഥം അവരെല്ലാം സംഖികളാണ് , BJP ക്കാർ ആണ് എന്നല്ല .
കാലിൽ തൊട്ട് നമസ്കരിക്കുന്നത് ഭാരതത്തിന്റെ ഒരു സാംസ്ക്കാരിക ആചാരം ആണ് . മറ്റു മതസ്ഥരും അങ്ങനെ ചെയ്യാറുണ്ട് . അതൊന്നും രാഷ്ട്രീയം നോക്കിയല്ല .

സുരേഷ് ഗോപി ജിയെ നമസ്കരിച്ചവർക്ക് അദ്ദേഹം അവരുടെ പാദവന്ദനതിന് അർഹൻ എന്ന് തോന്നിയിട്ടുണ്ട്. അവരിലാരും പരാതി പറഞ്ഞിട്ടില്ല, പിന്നെ കണ്ടു നിൽക്കുന്നവർ എന്തിനാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത് . എന്തിനും ഏതിനും രാഷ്ട്രീയവും , മതവും നോക്കി മാത്രം അഭിപ്രായം പറയുന്നതും , വ്യക്തി വൈരാഗ്യം തീർക്കുന്നതും ശരിയല്ല .
ഞാനൊക്കെ പ്രധാന പരീക്ഷകൾക്ക് പോകുമ്പോൾ മാതാപിതാക്കളിൽ നിന്നും കാല് തൊട്ടു അനുഗ്രഹം വാങ്ങാറുണ്ട് . എന്തിനു മറ്റുള്ളവരുടെ സിനിമകളിൽ അഭിനയിക്കുമ്പോഴും ആ സംവിധായകന്റെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിക്കും .

പൊന്നുംകുട്ടന്റെ കരച്ചില്‍ കെഎസ്ആര്‍ടിസി കണ്ടു: കെ സ്വിഫ്റ്റിന് വേണ്ടി വേളാങ്കണ്ണി സൂപ്പര്‍ എക്‌സ്പ്രസ് മാറ്റില്ല

ഇതൊന്നും ആരെയും കാണിക്കാനല്ല. നമ്മുടെ സംസ്കാരം അത്രേയുള്ളൂ .
ഈ കൈനീട്ട വിവാദം ഉടനെ അവസാനിപ്പിക്കുക . ഇന്ത്യയിൽ ഭരണ ഘടനാ പ്രകാരം അതിനൊക്കെ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കാലുപിടിച്ചു അനുഗ്രഹം വാങ്ങുന്നത് ഒരു ക്രിമിനൽ mistake അല്ല എന്ന് സാരം . എല്ലാ കൂട്ടുകാർക്കും വിഷു ആശംസകൾ
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments

Related Articles


Back to top button