ThrissurNattuvarthaLatest NewsKeralaNews

‘തലഉയർത്തി നിൽക്കാൻ പഠിപ്പിക്കുന്നവരും കാലു പിടിപ്പിക്കുന്നവരും’

തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്നാണ് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകിയത്. സംഭവം വിവാദമായതോടെ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.

സുരേഷ് ഗോപി അടങ്ങുന്ന ബിജെപി നേതാക്കൾ ഇന്നും ഫ്യൂഡൽ ആചാരങ്ങളുടെ ഹാങ്ങോവറിലാണെന്ന് സനോജ് കുറ്റപ്പെടുത്തുന്നു. മനുഷ്യാന്തസ്സിനെ കുറിച്ച് സാമാന്യ ധാരണയുള്ള ഏതൊരാൾക്കും അല്പത്തരമായി തോന്നുന്ന കാര്യം ചെയ്യുന്നത് സുരേഷ് ഗോപി ആസ്വദിച്ചിരിക്കുകയായിരുന്നുവെന്നും സനോജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വികെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കള്ളപ്പണക്കേസിൽ എംകെ അഷ്‌റഫിനെ അറസ്റ്റ് ചെയ്ത സംഭവം: ആര്‍എസ്എസ് ഗൂഢാലോചനയെന്ന് പോപ്പുലര്‍ ഫ്രണ്ട്

തലഉയർത്തി നിൽക്കാൻ പഠിപ്പിക്കുന്നവരും കാലു പിടിപ്പിക്കുന്നവരും …
പത്തനംതിട്ടയിൽ ജയലക്ഷ്മി എന്ന പെൺകുട്ടി മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച റാങ്ക് ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഫീസ് അടക്കാൻ പറ്റാതെ എം.ബി.ബി.എസ് സ്വപ്നമുപേക്ഷിക്കാനൊരുങ്ങിയ സമയത്താണ്, ഡി.വൈ.എഫ്.ഐ നേതാവ് സ: കെ.യു ജനീഷ് കുമാർ എം.എൽ.എ – യുടെ ശ്രദ്ധയിൽ വിഷയമെത്തുന്നത്. അദ്ദേഹം സി.പി.ഐ.(എം) ജില്ലാ കമ്മറ്റിയെ വിവരമറിയിച്ചതിനെത്തുടർന്ന് ജില്ലാ സെക്രട്ടറി സ: കെ.പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ ഫീസ് അടക്കാൻ ആവശ്യമായ 3 ലക്ഷം രൂപ സംഘടിപ്പിച്ച് പിറ്റേ ദിവസം ജയലക്ഷ്മിയുടെ കുടുംബത്തിന് കൈമാറി.

തന്റെ കാലിൽ പിടിച്ചു അനുഗ്രഹം വാങ്ങാൻ ശ്രമിച്ച ജയലക്ഷ്മിയോട് സഖാവ് കെ.പി ഉദയ ഭാനു പറഞ്ഞത്: തല കുനിക്കരുത്, ആരുടേയും കാലിൽ വീഴരുത് എന്നാണ്.
മുൻ രാജ്യ സഭാ അംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് കണ്ടപ്പോൾ സ:ഉദയഭാനുവിന്റെ മാതൃക മനസ്സിലേക്ക് വന്നു. തന്റെ ലക്ഷ്വറി കാറിൽ കാല് നീട്ടിയിരിക്കുന്ന സുരേഷ് ഗോപി അവിടെ കൂടിയിരുന്നവർക്ക് പണം നൽകി തന്റെ കാല് തൊട്ടു വണങ്ങാൻ അവസരം നൽകുന്നു. മനുഷ്യാന്തസ്സിനെ കുറിച്ച് സാമാന്യ ധാരണയുള്ള ഏതൊരാൾക്കും അല്പത്തരമായി തോന്നുന്ന കാര്യം ചെയ്യുന്നത് ഈ ബിജെപി നേതാവ് ആസ്വദിച്ചിരിക്കുകയായിരുന്നു.

‘കാൽ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ല: ബഹുമാനം തോന്നുന്ന ഒരുപാട് മനുഷ്യരുടെ കാൽ ഇനിയും ഞാൻ തൊട്ട് വന്ദിക്കും’

പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഈ നാട്ടിലെ ഉൽപ്പതിഷ്ണുക്കൾ പോരാട്ടങ്ങളിലൂടെ അവസാനിപ്പിച്ച ഫ്യൂഡൽ ആചാരങ്ങളുടെ ഹാങ്ങോവറിലാണ് ഇന്നും സുരേഷ് ഗോപി അടങ്ങുന്ന ബിജെപി നേതാക്കൾ. അടിസ്ഥാന ജനത സമര പോരാട്ടങ്ങളിലൂടെ തിരികെ പിടിച്ച മനുഷ്യാന്തസ്സിന് മേലെയാണ് ഈ നികൃഷ്ടമനസ്സുകൾ കാല് നീട്ടിവച്ചിരിക്കുന്നത്. ബിജെപി പിൻപറ്റുന്ന സവർണ്ണ ഫ്യൂഡൽ മനോഭാവവും സിനിമയിൽ നിന്ന് വിട്ടു പോരാത്ത മാടമ്പിമനസ്സും പൊതു സമൂഹത്തിന് അശ്ലീലവും, അല്പത്തരവും മാത്രമാണ്.
ആരുടെ മുന്നിലും തല കുനിക്കരുത്,ആരുടെ കാലിലും പിടിക്കരുത് എന്ന് പഠിപ്പിക്കുന്ന രാഷ്ട്രീയബോധവും പണം നൽകി കാലു പിടിപ്പിക്കുന്ന അശ്ലീലക്കാഴ്ച്ചയും തമ്മിൽ മാനവിക ചരിത്രത്തിന്റെ നൂറ്റാണ്ടുകൾ ദൂരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button