ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് എംകെ അഷ്‌റഫിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പോപ്പുലര്‍ ഫ്രണ്ട്. അറസ്റ്റിന് പിന്നില്‍, ആര്‍എസ്എസ് ഗൂഢാലോചനയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷന്‍ സിപി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും മുന്‍കൂട്ടി തയ്യറാക്കിയ തിരക്കഥയുടെ ഭാഗമാണിതെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. അറസ്റ്റ് നിയമപരമല്ലെന്നും ദുരുദ്ദേശപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സത്യസന്ധമായ അന്വേഷണം പോപ്പുലര്‍ ഫ്രണ്ട് സ്വാഗതം ചെയ്യുമെന്നും ബഷീര്‍ കൂട്ടിച്ചേർത്തു.
മൂവാറ്റുപുഴ സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗവുമായ എം കെ അഷ്‌റഫിനെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇഡി അറസ്റ്റ് ചെയ്തത്. നിക്ഷേപ പദ്ധതികള്‍ വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്നകേസിൽ, ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Post Your Comments