ThiruvananthapuramLatest NewsnewsKeralaNews

എലിപ്പനിയ്‌ക്കെതിരെ ആരോഗ്യവകുപ്പിന്റെ ‘മൃത്യുഞ്ജയം: ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

തിരുവനന്തപുരം: എലപ്പനിക്കെതിരേ ക്യാമ്പയിൻ ആരംഭിച്ച് ആരോഗ്യവകുപ്പ്. ‘മൃത്യുഞ്ജയം’ എന്ന പേരിലാണ് ക്യാമ്പയിൻ തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. ക്യാമ്പയിൻ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു.

എലിപ്പനിയ്‌ക്കെതിരെ ബോധവത്ക്കരണത്തിനും ജാഗ്രതയ്‌ക്കും വേണ്ടിയാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. മണ്ണുമായും, മലിനജലവുമായും സമ്പർക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്.
പകർച്ചവ്യാധികൾക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് ആരോഗ്യ വകുപ്പ് ശുചീകരണ യജ്ഞം നടത്തി വരികയാണെന്നും വീടുകളിൽ എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണമെന്നും മന്ത്രി അ‌റിയിച്ചു. സ്‌കൂളുകളിൽ വെള്ളിയാഴ്ച്ചകളിലും, സ്ഥാപനങ്ങളിൽ ശനിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. വീടും, സ്ഥാപനവും, പരിസരവും ശുചിയാക്കണം. കൊതുകുജന്യ, ജന്തുജന്യ, ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുന്നെങ്കിൽ ചികിത്സ തേടേണ്ടതാണെന്നും ഉദ്ഘാടന വേളയിൽ മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button