KeralaLatest NewsNews

ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ സ്വയം പൊട്ടിത്തെറിക്കുന്ന മത തീവ്രവാദികൾ: അഡ്വ ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്

ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന വാക്കാണ് 'ജിഹാദ്'

കൊച്ചി: ഷിജിന്റെയും ജ്യോത്സ്നയുടെയും വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലെ ചർച്ച ലവ് ജിഹാദാണ്. അന്ധ മിത്രങ്ങളും, കൃസംഘികളും മുസ്ലീം സമുദായത്തെ ഒന്നടങ്കം വർഗീയവത്കരിക്കുന്നതിനായി ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന വാക്കാണ് ‘ജിഹാദ്’ എന്നും ഇസ്ലാമോഫോബിയയുടെ പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നാണ് ജിഹാദെന്നും അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് അഡ്വ. ശ്രീജിത്തിന്റെ പ്രതികരണം.

read also: വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതായി പരാതി, ഭഗവത് ഗീതയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു
കുറിപ്പ് പൂർണ്ണ രൂപം

ഇസ്ലാമോഫോബിയക്ക് വളം വെക്കുന്ന മദയാനകളോടാണ്,
അന്ധ മിത്രങ്ങളും, കൃസംഘികളും മുസ്ലീം സമുദായത്തെ ഒന്നടങ്കം വർഗീയവത്കരിക്കുന്നതിനായി ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന വാക്കാണ് ‘ജിഹാദ്’ എന്നത് വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി ‘ലൗ ജിഹാദ്’ ‘ഡ്രഗ് ജിഹാദ്’ എന്നുതുടങ്ങി ഭക്ഷണ ജിഹാദ് വരെ ഇക്കൂട്ടർ പ്രചരിപ്പിക്കാറുണ്ട്…. ഇസ്ലാമോഫോബിയയുടെ പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നാണ് ജിഹാദ്.

വിചാരണയില്ലാതെ കൊന്നു തള്ളാൻ ഭരണകൂടം എക്കാലത്തും ഉപയോഗിക്കുന്ന ആയുധങ്ങളാണ് ‘മാവോയിസ്റ്റ് ബന്ധവും’, ‘ജിഹാദി ബന്ധവും’

ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ സ്വയം പൊട്ടിത്തെറിക്കുന്ന മത തീവ്രവാദികൾ ഉയർത്തുന്ന തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാൻ യഥാർത്ഥ ഇസ്ലാം മത വിശ്വാസികൾക്ക് രംഗത്തിറങ്ങുന്ന നാടാണ് നമ്മുടേത്. അതുകൊണ്ടുതന്നെ തീവ്രവാദ ജിഹാദിന്റെ പേരിൽ മതേതരത്വവും, മാനവികതയും കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹത്തിനുമേൽ തീവ്രവാദം ആരോപിക്കുന്നവർ ആദ്യം ആത്മപരിശോധന നടത്തേണ്ടതാണ്..

അഡ്വ ശ്രീജിത്ത് പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button