കന്യാകുമാരി: വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് പരാതി. കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ കണ്ണാട്ടുവിള ഗവണ്മെന്റ് ഹൈസ്‌കൂളിലാണ് സംഭവം. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള 300-ലധികം വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്.
സ്‌കൂളില്‍ തയ്യല്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്ന പിയാട്രിസ് തങ്കം തയ്യല്‍ ക്ലാസില്‍ വെച്ച് ഹിന്ദു ദൈവങ്ങളെ ഇകഴ്ത്തി സംസാരിക്കുകയും ഭഗവത് ഗീതയെ അപകീര്‍ത്തിപ്പെടുത്തുകയും ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍, അദ്ധ്യാപികയെ തമിഴ്‌നാട് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, സ്‌കൂളിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരോട് വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കി.
Post Your Comments