
തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എംസി ജോസഫൈന്റെ മരണത്തിൽ അനുശോചനം അറിയിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് പ്രവർത്തിച്ച ജോസഫെെൻ മികച്ച പ്രാസംഗികയായിരുന്നുവെന്നും,കർക്കശമായ സ്വഭാവ സവിശേഷത പലപ്പോഴും ജോസഫെെനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നല്ലൊരു സാമൂഹ്യപ്രവർത്തകയാണ് അകാലത്തിൽ വേർപിരിഞ്ഞത്. ജോസഫെെന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും ജോസഫെെന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സുധാകരൻ പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ജോസഫെെന്റെ അന്ത്യം. എം.സി ജോസഫൈൻ 2017 മാർച്ച് മാസം മുതൽ 2021 ജൂൺ 25 വരെ, സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments