
തിരുവനന്തപുരം: ശശി തരൂരിന് താന്‍ ‘നല്ല ഉപദേശം’ കൊടുത്തതായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. എന്താണ് ആ ഉപദേശമെന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു. തരൂരിന്റേത് പാര്‍ട്ടി നിലപാടല്ല.വ്യക്തിപരമായ അഭിപ്രായം. അദ്ദേഹത്തിന് ഞാന്‍ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്. പാര്‍ട്ടി തീരുമാനമാണ് ഔദ്യോഗികം CWC യില്‍ നിന്ന് മാറ്റണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റ്.
Read Also: ഒരു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ : വിൽപ്പന നടത്തിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്ക്
അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാര്‍ട്ടിയുള്ളത്. അതില്‍ ഞങ്ങള്‍ക്ക് അഭിപ്രായമില്ല. നല്ല ഉപദേശം കൊടുത്തിട്ടുണ്ട് ശശി തരൂരിന്. ശനിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിനു കീഴില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ശശി തരൂര്‍ പുകഴ്ത്തിയത്.
കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ലേഖനമെഴുതിയ തരൂരിനെതിരെ വലിയ വിമര്‍ശനമാണ് പിന്നാലെ ഉയര്‍ന്നത്. പെരിയ കേസിലെ പരോളില്‍ സിപിഎം ഭരിക്കുന്ന കാലത്തോളം ഇതൊക്കെ തുടരും. ജയില്‍ സൂപ്രണ്ടുമാരായി വിലസുന്ന പ്രതികളെ എനിക്കറിയാം. ഏക ഛത്രാധിപതി പോലെ ഭരിക്കുന്ന ആളുകള്‍ ഉണ്ടാവുമ്പോള്‍ ഇതൊക്കെ നടക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
Post Your Comments