KeralaLatest NewsNews

ശശി തരൂരിന്റെ നിലാട് ഒട്ടും ശരിയല്ല: കെ സുധാകരന്‍

കണ്ണൂര്‍: ശശി തരൂര്‍ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. മാധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല എന്നും, സ്ഥിരമായി അദ്ദേഹത്തെ പിന്തുണച്ചിട്ടുള്ള ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അദ്ദേഹം സിപിഎമ്മില്‍ പോകുമെന്ന് കരുതുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Read Also: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് ഥാർ സമ്മാനമായി നൽകണം : ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥനയുമായി എക്സിൽ ഉപയോക്താവ്

അദ്ദേഹത്തിന് ഇനിയും തിരുത്താം. എന്നെക്കാള്‍ ഉയര്‍ന്ന നിലയിലുള്ള വ്യക്തിയാണ് തരൂര്‍, അദ്ദേഹം പറഞ്ഞ കാര്യത്തില്‍ മറുപടി പറയാന്‍ ഞാന്‍ ആളല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല. അദ്ദേഹം തന്നെ തിരുത്തക്കോട്ടേയെന്നും സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button