ന്യൂഡൽഹി: കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലേക്ക് പോകാൻ തനിക്കും ആഗ്രഹമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ശശി തരൂർ രംഗത്ത്. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും, സോണിയാഗാന്ധി ആവശ്യപ്പെട്ടതു കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നുമായിരുന്നു തരൂരിന്റെ വെളിപ്പെടുത്തൽ.
എന്നാൽ, തനിക്ക് നേരെയുള്ള വിലക്കുകൾ എല്ലാം ലംഘിച്ചാണ് കെ വി തോമസ് സെമിനാർ വേദിയിൽ എത്തിയത്. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ വന്നത് ശരിയായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കാൻ ഉപദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, ചർച്ചയിലേക്ക് വിളിച്ചവര്ക്ക് നന്ദിയുണ്ടെന്നും കെ വി തോമസ് പറഞ്ഞു.
‘പിണറായി കേരളത്തിന്റെ അഭിമാനമാണ്. പിണറായി നല്ല മുഖ്യമന്ത്രിയെന്നതിൽ എനിക്ക് അനുഭവമുണ്ട്. വൈപ്പിൻ പദ്ധതി പൂർത്തിയാക്കിയത് മുഖ്യമന്ത്രിയുടെ വിൽപവർ കൊണ്ടാണ്. കൊവിഡിനെ ഏറ്റവും നന്നായി നേരിട്ട സംസ്ഥാനമാണ് കേരളം. കൊവിഡിലെ കേന്ദ്രസമീപനം നമ്മൾ കണ്ടതാണ്’, കെ വി തോമസ് കൂട്ടിച്ചേർത്തു.
Post Your Comments