കഴിഞ്ഞയാഴ്ച ആഗോള വിപണിയിലെത്തിയ ഷവോമി 12 പ്രോ ഉടൻ തന്നെ ഇന്ത്യയിലും വരുന്നു. ഷവോമി 12 പ്രോ, ഏപ്രിൽ 12 മുതൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ലോഞ്ചിങ്ങിനോട് അനുബന്ധിച്ചുള്ള ടീസർ കമ്പനി പുറത്തിറക്കിയിരുന്നു. വൺപ്ലസ് 10 പ്രോ, സാംസങ്ങ് ഗാലക്സി 22 സീരീസ്, ആപ്പിൾ ഐഫോൺ 13 തുടങ്ങിയ മുൻനിര ബ്രാൻഡുകളോടാണ് ഷവോമി 12 പ്രോ മൽസരിക്കുന്നത്. വൺപ്ലസ് 10 പ്രോ ലോഞ്ച് ചെയ്ത അതേ ദിവസം തന്നെയാണ്, ഷവോമി 12 പ്രോയും കമ്പനി പ്രഖ്യാപിച്ചത്.
ഷാവോമി 12 പ്രോ കമ്പനി ആദ്യം അവതരിപ്പിച്ചത് ചൈനയിലാണ്. തുടർന്ന് മറ്റ് ചില വിപണികളിലും പുതിയ വേർഷൻ റിലീസ് ചെയ്തു. എന്നിരുന്നാലും, അടുത്തിടെ പുറത്തിറങ്ങിയ ബ്രാൻഡിനെ ഇന്ത്യയിൽ പ്രീമിയമായി സ്ഥാപിക്കാൻ ഇന്ത്യൻ ലോഞ്ച് ആവശ്യമാണ്. ഇന്ത്യയിലെ എൻട്രി ലെവൽ, മിഡ് റേഞ്ച് സ്‌മാർട്ട്‌ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രത്യേക ബ്രാൻഡായി റെഡ്മി മാറിയപ്പോൾ, ലളിതമായ ഷവോമിക്കായി കമ്പനി Mi ബ്രാൻഡ് ഉപേക്ഷിച്ചിരുന്നു.
Also Read:സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമർശിച്ച് രവി ശാസ്ത്രി
6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 8 ജിബി മുതൽ 12 ജിബി വരെ റാം, 4600 എംഎഎച്ച് ബാറ്ററി, 256 ജിബി സ്റ്റോറേജ് സ്പേസ് എന്നിവയാണ് ഷവോമി 12 പ്രോയുടെ പ്രധാന ഫീച്ചറുകൾ. വൈഡ്, അൾട്രോ വൈഡ്, ടെലിഫോട്ടോ സംവിധാനങ്ങളോടു കൂടിയ 50 എംപി ഫ്രണ്ട് ക്യാമറയാണ് മറ്റൊരു ആകർഷണം. വയർ, വയർലെസ് സൗകര്യങ്ങളോടെയുള്ള ഫാസ്റ്റ് ചാർജിങ്ങും ലഭ്യമാണ്.
ഉടൻ തന്നെ ഇന്ത്യയിലെത്തുന്ന ഷവോമി 12 പ്രോയുടെ വില ഇതുവരെ വെളിവായിട്ടില്ല. ഫോണിന് ഇന്ത്യയിൽ എന്ത് വില വരും എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ട്. ചൈനയിൽ, ഷവോമി 12 പ്രോ 4,699 മുതൽ ആരംഭിക്കുന്നു. അതായത്, ഇന്ത്യൻ രൂപ 55,100 മുതൽ 76,000 വരെ. ഷവോമി ഇപ്പോൾ മികച്ച ഒരു ബ്രാൻഡാണ്. അതിനാൽ വിലയും അതിനനുസരിച്ച് ഉയർന്നതാകും. ഷവോമി 12 പ്രോയ്ക്ക് ഇന്ത്യയിൽ ഏകദേശം, 67,000 രൂപയായിരിക്കാനാണ് സാധ്യത.
Post Your Comments