Latest NewsNewsTechnology

കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി ഹൈപ്പർ ഒഎസ് ഇന്ത്യൻ ഉപഭോക്താക്കളിലേക്കും! സപ്പോർട്ട് ചെയ്യുക ഈ ഡിവൈസുകളിൽ മാത്രം

ഷവോമി ഉപകരണങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഒഎസ് പുറത്തിറക്കിയത്

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി ഹൈപ്പർ ഒഎസ് ഇന്ത്യയിലും എത്തി. ഇന്ത്യൻ വിപണിയിലെ ഷവോമി സ്മാർട്ട്ഫോണുകളിലാണ് ആധുനിക ഫീച്ചറുകൾ ഉള്ള ഹൈപ്പർ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്. ഷവോമിയുടെ പഴയ എഐയുഐ ഒഎസിന് പകരം അവതരിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഹൈപ്പർ ഒഎസ്. 2023 ഒക്ടോബറിലാണ് ഷവോമി ഹൈപ്പർ ഒഎസിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയത്. തുടർന്ന് ചൈനീസ് വിപണിയിൽ അവതരിപ്പിക്കുകയായിരുന്നു.

ഷവോമി ഉപകരണങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഒഎസ് പുറത്തിറക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളും ഇവയിൽ ലഭ്യമാണ്. നിലവിൽ, തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിൽ മാത്രമാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി മുഴുവൻ ഷവോമി ഹാൻഡ്സെറ്റുകളിലേക്കും ഹൈപ്പർ ഒഎസിന്റെ സേവനം എത്തുന്നതാണ്. ഹൈപ്പർ ഒഎസ് സപ്പോർട്ട് ചെയ്യുന്ന ഹാൻഡ്സെറ്റുകൾ ഏതൊക്കെയെന്ന് അറിയാം.

  • ഷവോമി 13 അൾട്രാ
  • ഷവോമി 13 പ്രോ
  • ഷവോമി 13 ടി പ്രോ
  • ഷവോമി 13 ടി
  • ഷവോമി നോട്ട് 12 എസ്
  • ഷവോമി പാഡ് 6
  • പോകോ എഫ് 5

shortlink

Related Articles

Post Your Comments

Related Articles


Back to top button