വർഷങ്ങളായി ഉപയോഗിച്ചിരുന്ന എംഐയുഐ കസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റത്തോട് വിട പറയാൻ ഒരുങ്ങി ഷവോമി. കഴിഞ്ഞ 13 വർഷങ്ങളായി ഷവോമിയുടെ സ്മാർട്ട്ഫോണുകൾ പ്രവർത്തിച്ചിരുന്നത് ആൻഡ്രോയിഡ് അധിഷ്ഠിതമായ എംഐയുഐ കസ്റ്റം ഒഎസിലാണ്. പുതിയ ഒഎസ് പുറത്തിറക്കിയതിന് പിന്നാലെയാണ് പഴയ ഒഎസിനോട് ഗുഡ്ബൈ പറയാനുള്ള നീക്കങ്ങൾ ഷവോമി ആരംഭിച്ചത്.
ഈ വർഷം മാർച്ചിൽ പുറത്തിറക്കിയ ഷവോമി 13 പ്രോയിൽ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 14 ആണ് ഉൾക്കൊള്ളിച്ചത്. ഹൈപ്പർ ഒസ് എന്നാണ് പുതിയ ഒസിന് നൽകിയിരിക്കുന്ന പേര്. ആൻഡ്രോയിഡും ഷവോമിയും സ്വയം വികസിപ്പിച്ചെടുത്ത വെലാ സിസ്റ്റം അടിസ്ഥാനമാക്കിയാണ് പുതിയ ഒഎസിന്റെ രൂപകൽപ്പന. വരും വർഷങ്ങളിൽ ഷവോമി പുറത്തിറക്കുന്ന കോടിക്കണക്കിന് ഉപകരണങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്.
Also Read: കരുവന്നൂർ തട്ടിപ്പ് കേസ്; സിപിഎം നേതാവ് പിവി അരവിന്ദാക്ഷന്റെ ജാമ്യഹർജി ഇന്ന് വീണ്ടും കോടതിയില്‍
ഹൈപ്പർ ഒഎസ് കേവലം സ്മാർട്ട്ഫോണുകൾക്ക് മാത്രമായി രൂപകൽപ്പന ചെയ്തതല്ലെന്ന് ഷവോമി അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ മറ്റ് ഉപകരണങ്ങളിലും ഹൈപ്പർ ഒഎസ് ഉപയോഗിക്കുന്നതാണ്. അതേസമയം, ഷാവോമി സിഇഒ ലെയ് ജുൻ പുതിയ സോഫ്റ്റ്‌വെയർ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ നൽകിയിട്ടുണ്ട്. അടുത്തതായി അവതരിപ്പിക്കുന്ന ഷവോമി 14-ൽ പുതിയ സോഫ്റ്റ്‌വെയർ പ്രതീക്ഷിക്കാവുന്നതാണ്.
Post Your Comments