Latest NewsNewsTechnology

രാജ്യത്തെ സ്മാർട്ട്ഫോൺ വിപണി കീഴടക്കിയ കമ്പനികളുടെ പട്ടിക പുറത്ത്, ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ സാംസംഗ്

ചൈനീസ് കമ്പനിയായ ഷവോമിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയത്

ഓരോ ദിവസം കഴിയുംതോറും സ്മാർട്ട്ഫോണുകളുടെ ഡിമാൻഡ് വലിയ രീതിയിലാണ് ഉയരുന്നത്. ഇപ്പോഴിതാ രാജ്യത്തെ സ്മാർട്ട്ഫോൺ വിപണി കീഴടക്കിയ കമ്പനികളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പട്ടികയിൽ ഇക്കുറിയും ഒന്നാമത് എത്തിയത് ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസംഗ് ആണ്. സ്മാർട്ട്ഫോൺ മാർക്കറ്റ് ഷെയറിന്റെ 18 ശതമാനം സാംസംഗിന്റെ കൈക്കുമ്പിളിലാണ്. ഇറക്കുമതിയിലെ 7.9 മില്യൺ യൂണിറ്റ് എന്ന നേട്ടം ഇക്കുറിയും ഒന്നാം സ്ഥാനം നിലനിർത്താൻ സാംസംഗിനെ സഹായിച്ചിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഷവോമിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. 7.6 മില്യൺ യൂണിറ്റാണ് ഷവോമിയുടെ ഇറക്കുമതി.

ബജറ്റിൽ ഒതുങ്ങുന്ന 5ജി സ്മാർട്ട്ഫോണുകൾക്ക് കൂടുതൽ പരിഗണന നൽകിയതോടെയാണ് ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമായി മാറാൻ ഇരുകമ്പനികൾക്കും സാധിച്ചത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത് വിവോയാണ്. ഈ ചൈനീസ് ബ്രാൻഡ് 7.2 മില്യൺ യൂണിറ്റാണ് ഇറക്കുമതി ചെയ്തത്. 5.8 മില്യൺ യൂണിറ്റുമായി റിയൽമി നാലാം സ്ഥാനത്തും, 4.4 മില്യൺ യൂണിറ്റുമായി ഓപ്പോ അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്. ബഡ്ജറ്റ് സെഗ്മെന്റിന് പുറമേ, പ്രീമിയം ഹാൻഡ്സെറ്റുകളുടെ വിപണിയിലും ഗണ്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: രാഹുൽ ഷവർമ കഴിച്ചത് കാക്കാനാട്ടെ ‘ലെ ഹയാത്തി’ൽ നിന്ന്, ആരോഗ്യനില ഗുരുതരം: സ്ഥാപനം അടച്ചു പൂട്ടി നഗരസഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button