സ്മാർട്ട്ഫോണുകൾക്ക് പിന്നാലെ ഇലക്ട്രിക് വാഹന വിപണിയിലും ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി ചൈനീസ് ബ്രാൻഡായ ഷവോമി. ആദ്യത്തെ വൈദ്യുത വാഹനമായ ഷവോമി എസ്.യു7 സെഡാൻ ആണ് കമ്പനി പുറത്തിറക്കുന്നത്. 2024 ഫെബ്രുവരിയിൽ ചൈനീസ് വിപണിയിലാണ് ഷവോമി എസ്.യു7 സെഡാൻ അവതരിപ്പിക്കുക. ബീജിംഗ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി ഹോൾഡിംഗ് കമ്പനിയാണ് ഷവോമി എസ്.യു7 സെഡാൻ നിർമ്മിക്കുന്നത്.
3000 mm വീൽബേസാണ് വാഹനത്തിന് ഉള്ളത്. 220 kW മോട്ടോറുളള ആർ.ഡബ്യു.ഡി (Rear Wheel Drive), 495 kW ശക്തിയുള്ള AWD എന്നിങ്ങനെ രണ്ട് പവർ ട്രെയിൻ ഓപ്ഷനുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. താഴ്ന്ന വകഭേദങ്ങൾക്ക് 210 kmph വേഗതയും, ഉയർന്ന വകഭേദങ്ങൾക്ക് 265 kmph വേഗതയും ആയിരിക്കും. എസ്.യു7, എസ്.യു7 പ്രോ, എസ്.യു7 മാക്സ് എന്നിങ്ങനെ മൂന്ന് പതിപ്പുകൾ ഉണ്ട്. എസ്.യു7-ന്റെ പ്രധാന ആകർഷണം ഹൈപ്പർ ഒ.എസ് ഇന്റഗ്രേഷൻ ആയിരിക്കുമെന്ന് ഷവോമി വ്യക്തമാക്കി. നേരത്തെ എം.എസ് 11 എന്ന കോഡ് നാമത്തിലാണ് ഷവോമി എസ്.യു7-നെ വിശേഷിപ്പിച്ചിരുന്നത്.
Also Read: നവകേരള സദസിൽ പ്രതിപക്ഷം പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
Post Your Comments