മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ വിമർശിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരശേഷം, സഞ്ജുവിന്റെ നേതൃപാടവത്തെ പുകഴ്ത്തിയ ശാസ്ത്രി കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
‘അശ്വിന്റെ ഒരോവറാണ് കളിയുടെ ഗതിമാറ്റിയത്. കാര്‍ത്തിക്കിന് ഒരു ഫ്രീ ഹിറ്റ് ലഭിച്ചു. ആ പന്ത് ഇഷ്ടം പോലെ കളിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെ വച്ച് കാര്‍ത്തിക്കിന്റെ ആത്മവിശ്വാസം വർദ്ധിച്ചു. 21 റണ്‍സാണ് ആ ഓവറില്‍ പിറന്നത്’.
Read Also:- ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും: രോഹിത് വമ്പന്‍ റെക്കോഡിനരികെ
‘അടുത്ത ഓവര്‍ ടീമില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞ ബൗളര്‍ക്ക് കൊടുക്കണമായിരുന്നു. ചാഹല്‍ പന്തെറിയുമെന്നാണ് ഞാന്‍ കരുതിയത്. പകരമെത്തിയത് പരിചയസമ്പത്തില്ലാത്ത സൈനി. ആ ഓവറില്‍ 17 റണ്‍സാണ് സൈനി വിട്ടുകൊടുത്തത്. മാത്രമല്ല, ഫീല്‍ഡ് സെറ്റിനനുസരിച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞതുമില്ല’ ശാസ്ത്രി പറഞ്ഞു.
Post Your Comments