കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ ഭീകരാക്രമണം. കാബൂളിലെ പുല്‍-ഇ-ഖിഷ്തി മസ്ജിദില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്. മസ്ജിദിലെത്തിയ വിശ്വാസികള്‍ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പൊട്ടിത്തെറിയില്‍, ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വന്‍ സ്ഫോടനമായിരുന്നതിനാല്‍, പരിക്കേറ്റവരുടെ എണ്ണം ഉയരാനാണ് സാധ്യത. ആക്രമണത്തിന് പിന്നാലെ ഒരാളെ പിടികൂടിയിട്ടുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
Read Also : കേരളത്തില്‍ മാത്രം ഒതുങ്ങിയ സിപിഎം പാര്‍ട്ടിക്ക് ആശംസ നേര്‍ന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
നിലവില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം നിരവധി തവണയാണ് സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും സംഭവിച്ചത്. ഒട്ടുമിക്ക ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
Post Your Comments