Latest NewsNewsInternational

മുംബൈ ഭീകരാക്രമണ കേസ്; പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറും

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറും. കൈമാറ്റത്തിന് അനുമതി നല്‍കി യു എസ് സുപ്രിം കോടതി. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറുന്നത്. ഉത്തരവിനെതിരായ റാണയുടെ ഹര്‍ജി കോടതി തള്ളിയതിന് പിറകെയാണ് നടപടി.

Read Also:കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചില്‍ ഊര്‍ജ്ജിതം; മാനന്താടിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

പാകിസ്താന്‍ വംശജനായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണ്. പാകിസ്താനിലെ സൈനിക ഡോക്ടറായിരുന്നു. പിന്നീടാണ് കാനഡയിലേക്ക് മാറുകയും അവിടെ പൗരത്വം നേടുകയും ചെയ്തത്. തുടര്‍ന്ന് അമേരിക്കയിലെ ഷിക്കാഗോയില്‍ എത്തി വേള്‍ഡ് ഇമിഗ്രേഷന്‍ സെന്റര്‍ എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. ഇതിന്റെ മുംബൈയിലെ ബ്രാഞ്ചാണ് ഭീകരാക്രമണത്തിനായി ലക്ഷ്‌കര്‍ ഭീകരര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ ഭാഗമായാണ് തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറണമെന്നും വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടത്.

ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 16ന് അമേരിക്കന്‍ സോളിസിറ്റര്‍ ജനറല്‍ റാണയുടെ ഹര്‍ജി പരിഗണിക്കരുതെന്നും തള്ളണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റ ഉടമ്പടി കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഈ ഉടമ്പടി പ്രകാരമാണ് തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നത്. നടിപടികള്‍ പൂര്‍ത്തിയാകുന്നതോടെ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button