കണ്ണൂര്‍ : കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്‌ഫോടനം. ചെണ്ടയാടിന് സമീപം കണ്ടോത്തു ചാലിലാണ് സ്‌ഫോടനം നടന്നത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ ഒരു കുഴി രൂപപ്പെട്ടു. നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പാനൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
മാസങ്ങള്‍ക്ക് മുമ്പും ഇതേ സ്ഥലത്ത് സ്ഫോടനം നടന്നിരുന്നു. സ്ഫോടനത്തിന് പിന്നിലാരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments