ThrissurNattuvarthaLatest NewsKeralaNews

ദേ​ശീ​യ​പാ​ത​യി​ൽ കാർ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു : രണ്ടുപേർ പിടിയിൽ

വ​ട​ക്ക​ഞ്ചേ​രി മ​ഞ്ഞ​പ്ര സ്വ​ദേ​ശി കി​ഴ​ക്കേ​തി​ൽ അ​പ്പു എ​ന്ന രാ​ഹു​ൽ (24), മു​ള​യം​വ​ല​ക്കാ​വ് സ്വ​ദേ​ശി ആ​ന​ക്കോ​ട്ടി​ൽ അ​ജി​ത്ത് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ ത​ട​ഞ്ഞ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. വ​ട​ക്ക​ഞ്ചേ​രി മ​ഞ്ഞ​പ്ര സ്വ​ദേ​ശി കി​ഴ​ക്കേ​തി​ൽ അ​പ്പു എ​ന്ന രാ​ഹു​ൽ (24), മു​ള​യം​വ​ല​ക്കാ​വ് സ്വ​ദേ​ശി ആ​ന​ക്കോ​ട്ടി​ൽ അ​ജി​ത്ത് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വാ​ണി​യ​മ്പാ​റ പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ളെ പീ​ച്ചി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. പ്ര​തി​ക​ൾ കു​ര​ങ്ങ​ൻ​പാ​റ​യി​ൽ ഉ​ണ്ടെ​ന്ന് പീ​ച്ചി സി.​ഐ എ​സ്. ഷു​ക്കൂ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പീ​ച്ചി പൊ​ലീ​സ് സം​ഘം ഇ​ന്ന​ലെ രാ​ത്രി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read Also : കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി പ്രചരണം നടത്തുന്നത് വിരോധാഭാസം: സിപിഎം

പീ​ച്ചി പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ജെ. ​ജ​മേ​ഷ്, ഹ​രി, സി.​പി.​ഒ​മാ​രാ​യ അ​നി​ൽ, സ​ജീ​ഷ്, സ്‌​പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ, സു​നീ​ത്, ഹോം ​ഗാ​ർ​ഡ് ഷാ​ജു എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button