കോട്ടയം: കോൺഗ്രസിൽ നേതാക്കന്മാർക്കിടയിൽ എതിർപ്പുകൾ ശക്തമാകുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരോക്ഷ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.
‘യുഡിഎഫിന്റെ പരിപാടികള്‍ ജില്ലയില്‍ നടക്കുമ്പോഴും സമയത്ത് മാത്രമാണ് കാര്യങ്ങള്‍ അറിയുന്നത്. കെപിസിസി അദ്ധ്യക്ഷന്‍ ജില്ലയിലെത്തിയപ്പോള്‍ പരിപാടികളില്‍ നിന്ന് വിട്ട് നിന്നതിന് മതിയായ കാരണങ്ങളുണ്ട്. ഇതെന്താണെന്ന് പാര്‍ട്ടി വേദിയില്‍ ഉന്നയിക്കും. താന്‍ പത്രത്തില്‍ പടമുണ്ടോയെന്ന് നോക്കി കുളിര് കോരുന്ന ആളല്ല. ഫോട്ടോ ഫ്ലക്‌സിലുണ്ടോയെന്ന് നോക്കുന്ന ആളുമല്ല. നേതാക്കന്മാരുടെ പിന്നില്‍ പോയി നിന്ന് ചാനലില്‍ മുഖം കാണിക്കാന്‍ തന്നെ കിട്ടില്ലെന്നും’- സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
Post Your Comments