തിരുവനന്തപുരം: സ്വന്തം നിഴലിനെ പോലും പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വെയിലത്ത് ഇറങ്ങരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരിഹസിച്ചു. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പരസ്പര ബന്ധമില്ലാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
READ ALSO: ഇന്ത്യയിലും വേരുറപ്പിക്കാൻ ഗ്രോക്ക്! ഒരു മാസം ഉപയോഗിക്കണമെങ്കിൽ ചെലവഴിക്കേണ്ടത് 2,000 രൂപയിലധികം
സതീശന്റെ വാക്കുകൾ ഇങ്ങനെ, ‘മുഖ്യമന്തിയും പ്രതിപക്ഷ നേതാവും ഏറ്റുമുട്ടിയപ്പോള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മുഖ്യമന്ത്രിയെ സഹായിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉപയോഗിച്ച അതേ വാക്കുകള്‍ ഉപയോഗിച്ചാണ് ബി. ജെ.പി പ്രസിഡന്റ് എന്നെ ആക്രമിച്ചത്. ബി. ജെ.പിക്ക് കേരളത്തില്‍ ഒരിടം ഇല്ലാതിരിക്കുന്നത് കോണ്‍ഗ്രസിന്റെ ഇടപെടല്‍ കാരണമാണ്.
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞതിന് വധശ്രമത്തിന് കേസെടുത്തവര്‍ ഇപ്പോള്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ് മുഖമുദ്ര. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന ഉപജാപകസംഘത്തിന് സമനില തെറ്റി. അവരുടെ ധാര്‍ഷ്ട്യവും അഹങ്കാരവും ധിക്കാരവുമാണ് കേരളത്തെ കലാപഭൂമിയാക്കിയത്.
പൊലീസ് ഉദ്യോഗസ്ഥനോട് കക്കൂസ് കഴുകാൻ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞപ്പോള്‍ അത് നോക്കി നിന്ന് ചിരിച്ച്, അയാളെ ഒക്കത്ത് എടുത്തു കൊണ്ട് പോയ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുണ്ട്. അയാള്‍ക്ക് കൂടി ഒരു ഗുഡ് സര്‍വീസ് എൻട്രി കൊടുക്കണം. ചാലക്കുടിയില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ പൊലീസ് ജീപ്പ് തകര്‍ത്തപ്പോള്‍ അത് നോക്കി നിന്ന ഉദ്യോഗസ്ഥരും ഗുഡ് സര്‍വീസ് എൻട്രിക്ക് അര്‍ഹരാണ്.
നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ അകമ്പടിയിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി സഞ്ചരിച്ചത്. അക്രമം നടത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എൻട്രി. കേരളീയത്തില്‍ കള്ള പിരിവ് നടത്തിയ ഉദ്യോഗസ്ഥന് ട്രോഫി. കാപ്പ പ്രകാരം ജയിലില്‍ അടക്കേണ്ടവനാണ് മുഖ്യമന്ത്രിക്ക് കാവല്‍ പോകുന്നത്’- വി.ഡി സതീശൻ പറഞ്ഞു.
Post Your Comments