
കൊച്ചി: റാപ്പര്‍ വേടന് പുലിപ്പല്ല് കൈമാറിയ രഞ്ജിത്ത് കുമ്പിടിയെ വനം വകുപ്പ് ചോദ്യം ചെയ്യും. രഞ്ജിത്ത് കുമ്പിടിയ്ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. മലേഷ്യൻ പ്രവാസിയാണ് രഞ്ജിത്ത് കുമ്പിടി. വേടന് ചെന്നൈയിൽ വെച്ചാണ് ഇയാള്‍ പുലിപ്പല്ല് കൈമാറിയത്.
അതേസമയം, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെ വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. വേടൻ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാവിലെ കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചാണ് വേടനെ ചോദ്യം ചെയ്തത്. എഡിസിഎഫ് അഭയ് യാദവിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ഇവിടെ നിന്ന് വേടനെ കോടനാട് മലയാറ്റൂര്‍ ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചായിരിക്കും തുടര്‍ന്നുള്ള ചോദ്യം ചെയ്യൽ.
Post Your Comments