Latest NewsKeralaNews

‘1998 ല്‍ പത്മശ്രീ കിട്ടിയതാണ്, കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി’: വിഡി സതീശൻ

രാജ്യം നല്‍കുന്ന ആദരമാണ് പത്മ പുരസ്കാരങ്ങള്‍.

പത്മ പുരസ്കാരങ്ങള്‍ക്ക് കേരളത്തില്‍ നിന്നുള്ള അർഹരെ തഴയുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏറ്റവും അർഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത് എന്നും ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍ കിട്ടിയെന്ന് കേട്ടപ്പോള്‍ ഓർത്തത് മമ്മൂട്ടിയെക്കുറിച്ചാണെന്നും സതീശൻ പറയുന്നു.

read also: നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥ മദ്രസയിലെ സിലബസിന്റെ ഭാഗമാക്കും:പുതിയ മാറ്റങ്ങള്‍ വരുന്നത് മാര്‍ച്ച് മുതല്‍

വിഡി സതീശന്റെ കുറിപ്പ്

ഏറ്റവും അർഹതപ്പെട്ട കരങ്ങളില്‍ എത്തുമ്ബോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് പത്മ പുരസ്കാരങ്ങള്‍. പ്രവർത്തന മേഖലകളില്‍ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷണ്‍ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാൻ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതില്‍ തർക്കമില്ല. പി.ഭാസ്കരൻ മാഷിൻ്റെയും ഒ.എൻ.വിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്ബി. പത്മ പുരസ്ക്കാരത്തിന് എന്നേ അർഹൻ. എന്താണ് പുരസ്കാര പട്ടികയില്‍ ആ പേരില്ലാത്തത്?

രാജ്യം നല്‍കുന്ന ആദരമാണ് പത്മ പുരസ്കാരങ്ങള്‍. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്വലമാക്കുന്നതാവണം രാജ്യം നല്‍കുന്ന ആദരം.

എല്ലാ പുരസ്കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button