ന്യൂഡല്‍ഹി: ലക്‌നൗ ജയിലിലുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അനുകൂലിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പോര്‍ട്ടലുകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ന്യൂസ് ലോണ്‍ട്രി, ദി ന്യൂസ് മിനിറ്റ് എന്നീ ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെയാണ് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടത്. പോര്‍ട്ടലുകളുടെ ഫണ്ടിങ് പരിശോധിക്കാനാണ് നിലവില്‍ ആഭ്യന്തര മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
Read Also : ദിലീപിന് മാത്രം കരിക്കിന്‍ വെള്ളവും പായയും നല്‍കിയതെന്തിനെന്നു ആര്‍ ശ്രീലേഖ വ്യക്തമാക്കണം: എ വി ജോര്‍ജ്
ചില ദേശവിരുദ്ധ സംഘടനകളുമായി ബന്ധമുള്ളവരില്‍ നിന്ന് ഈ പോര്‍ട്ടലുകള്‍ക്കും വലിയ തുക സംഭാവനയായി ലഭിക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന് ലഭിച്ച സൂചന.
കാപ്പന്‍ കേസില്‍ യുപി പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് മൊഴി നല്‍കിയ സാക്ഷികളെ, ചില തീവ്ര ന്യൂനപക്ഷ സംഘടനയിലെ ആളുകള്‍ വേട്ടയാടിയിരുന്നു. ഇതിനു പിന്നില്‍ ഈ പോര്‍ട്ടലുകളുടെ പ്രചരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യുപി സര്‍ക്കാരും ഇത് ഗൗരവമായി എടുത്തിട്ടുണ്ട്. വ്യാജവാര്‍ത്തകളെ തുടര്‍ന്ന്, കേസിലെ ചില സാക്ഷികള്‍ക്ക് മതതീവ്ര സംഘടനകളില്‍ നിന്ന് ഭീഷണി മെയിലുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല, സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ അഭിമുഖങ്ങളും ഈ ന്യൂസ് പോര്‍ട്ടലുകള്‍ വളരെ വാര്‍ത്താ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ്, പോര്‍ട്ടലുകള്‍ക്കെതിരെ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.
Post Your Comments