കല്‍പ്പറ്റ : കോടികളുടെ അഴിമതി ആരോപണത്തില്‍ പി വി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്ന് ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നതായി അദ്ദേഹം വയനാട്ടില്‍ പറഞ്ഞു.
നിയമസഭയില്‍ വി ഡി സതീശനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് പി ശശി ആവശ്യപ്പെട്ട പ്രകാരമാണെന്നും അതില്‍ മാപ്പു പറയുന്നുവെന്നുമായിരുന്നു പി വി അന്‍വര്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മാപ്പ് സ്വീകരിക്കുകയാണെന്ന് വി ഡി സതീശന്‍ പ്രതികരിച്ചത്.
അഴിമതിയാരോപണത്തില്‍ അന്ന് മുഖ്യമന്ത്രിക്കാണ് മറുപടി നല്‍കിയതെന്നും സി പി എമ്മിനും മുഖ്യമന്ത്രിക്കും പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് അന്ന് ആരോപണം ഉന്നയിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.
അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് വിഭാഗീയതയുടെ ബഹിര്‍സ്ഫുരണമാണ്. പാര്‍ട്ടിക്കും മന്ത്രിസഭയില്‍ ഉള്ളവര്‍ക്കും അതില്‍ പങ്കുണ്ടെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.
Post Your Comments