തൊടുപുഴ: ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന കേസിൽ ഒറീസ സ്വദേശിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറീസ കോരപുട്ട് ജില്ല ഗൊല്ലൂർ വില്ലേജിൽ പന്തല്ലൂർകുളം മോഹൻ കുളംപേട (31) യെയാണ് 12 വർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും കോടതി ശിക്ഷിച്ചത്. തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജി ജി. അനിൽ ആണ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
Read Also : ആ താരം ദേശീയ ടീമിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും: ഗവാസ്കർ
കഴിഞ്ഞ വർഷം ജൂലൈ എട്ടിനാണ് സംഭവം. ഉടുമ്പന്നൂർ -തൊടുപുഴ റോഡിൽ കരിമണ്ണൂർ പള്ളി ജംഗ്ഷനിൽ നിന്നും 2.018 കിലോഗ്രാം ഹാഷിഷുമായി കരിമണ്ണൂർ എസ്ഐ ആയിരുന്ന സി.ആർ. ഹരിദാസും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന്, കരിമണ്ണൂർ സിഐ സുമേഷ് സുധാകരൻ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
Post Your Comments