മുംബൈ: ഇന്ത്യൻ സൂപ്പർ താരം ഹർദ്ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍ ഉണ്ടാകുമെന്ന് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കര്‍. പാണ്ഡ്യ ദേശീയ ടീമിലേക്ക്, തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരുമെന്നും, ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവനുണ്ടാവുമെന്നും ഗവാസ്കർ പറഞ്ഞു.
‘ഹര്‍ദ്ദിക്കിന്റെ കാര്യത്തില്‍ യാതൊരുവിധ സംശയങ്ങള്‍ക്കും സ്ഥാനമില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവനുണ്ടാവും. അവന്‍ പന്തെറിയാന്‍ ആരംഭിച്ചു. പഞ്ചാബ് കിംഗ്‌സിനെതിരെ ഭേദപ്പെട്ട രീതിയില്‍ പന്തെറിയുകയും ചെയ്തു’.
‘ഐപിഎല്ലില്‍ ഹര്‍ദ്ദിക്കിന്റെ പ്രകടനം ഗുജറാത്ത് ടൈറ്റന്‍സ് മാത്രമല്ല ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ നോക്കുന്നുണ്ട്. ഹര്‍ദ്ദിക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഒരു തര്‍ക്കത്തിനും വഴി വെക്കാതെ അവന്‍ ലോകകപ്പ് ടീമിലുണ്ടാവും’ ഗവാസ്‌കര്‍ പറഞ്ഞു.
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടണമെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഹർദ്ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, പൃഥ്വി ഷാ, റിതുരാജ് ഗെയ്കവാദ് എന്നിവര്‍ക്കൊന്നും ദേശീയ ടീമിലേക്കുള്ള വാതിലുകള്‍ അടഞ്ഞിട്ടില്ല. എന്നാൽ, ഹർദ്ദിക്കിന്റെ പ്രകടനമാണ് സെലക്റ്റര്‍മാര്‍ ഉറ്റുനോക്കുന്നത്.
Post Your Comments