തൃശൂർ: 15 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ. സത്യബാൻ പ്രധാനിനെയാണ് (24) തൃശൂർ എക്സൈസ് റേഞ്ച് സംഘവും റെയിൽവേ സുരക്ഷാ സേനയും തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്.
ഒഡിഷയിലെ ബലിഗുഡയിൽ നിന്നുമാണ് ഇയാൾ, ട്രെയിനിൽ തൃശൂരിലേക്ക് കഞ്ചാവ് കടത്തിയത്. ഒഡിഷയിൽ നിന്നും കിലോയ്ക്ക് 1000 രൂപ നിരക്കിൽ വാങ്ങി 15,000 രൂപ നിരക്കിൽ വിൽപന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സത്യബാൽ പറഞ്ഞു.
Read Also : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാവിളയാട്ടം : കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നു
ഇയാളെ പിടികൂടിയ സംഘത്തിൽ തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. അബ്ദുൽ അഷറഫ്, അസി. എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷ്, പ്രിവന്‍റിവ് ഓഫീസർ ടി.ആർ. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിപിൻ ചാക്കോ, പി.വി. വിശാൽ, എൻ.യു. ശിവൻ, കെ.വി. രാജേഷ്, ഇർഷാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.എസ്. ശ്യാമലത, ആർ.പി.എഫ് ഇൻസ്പെക്ടർ അജയ്കുമാർ, എ.എസ്.ഐ സിജോ സേവിയർ, കോൺസ്റ്റബിൾ എസ്.പി. ജോസ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments