ThrissurNattuvarthaLatest NewsKeralaNews

വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ചു : പ്രതികൾ പിടിയിൽ

വലക്കാവ് കുത്തൂർ വീട്ടിൽ സന്തോഷ് (47), മാടക്കത്തറ സ്രാബിക്കൽ വീട്ടിൽ മനോജ് (40) എന്നിവരാണ് പൊലീസ് പിടിയിലായത്

തൃശൂർ: അരണാട്ടുകര വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ. വലക്കാവ് കുത്തൂർ വീട്ടിൽ സന്തോഷ് (47), മാടക്കത്തറ സ്രാബിക്കൽ വീട്ടിൽ മനോജ് (40) എന്നിവരാണ് പൊലീസ് പിടിയിലായത്. തൃശൂർ വെസ്റ്റ് പൊലീസാണ് പിടികൂടിയത്

കഴിഞ്ഞ 27-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾ പെട്ടി ഓട്ടോയിൽ സംഭവസ്ഥലത്തിനടുത്തും ഒളരിയിലും പച്ചക്കറി കച്ചവടം നടത്തുന്നവരാണ്. മോഷ്ടിച്ച ഗേറ്റ് ചിയ്യാരത്തുള്ള ആക്രികടയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

Read Also : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതി അജ്മല്‍ കസബ് പാക് ഭീകരന്‍ തന്നെയാണെന്ന് തുറന്ന് സമ്മതിച്ച് പാക് മന്ത്രി

വെസ്റ്റ് എസ്.ഐ കെ.സി. ബൈജു, എ.എസ്.ഐ സുദർശനൻ, സിവിൽ പൊലീസ് ഓഫീസർമാരായ അഭിഷ് ആൻറണി, സുധീർ, ജോസ്പോൾ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button