
മാവേലിക്കര: സ്കൂട്ടര്‍ യാത്രക്കാരിയുടെ 3.5 പവന് മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ യുവാവ് അറസ്റ്റിൽ. കൃഷ്ണപുരം കളീയ്ക്കല്‍ തറയില്‍ സജിത്ത്(34) ആണ് അറസ്റ്റിലായത്. മാവേലിക്കര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഇടവഴിയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. മറ്റൊരു കേസില്‍ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാൾ.
തുടര്‍ന്ന്, ഇയാളെ മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതിയോടെ കൊല്ലം ജില്ലാ ജയിലില്‍ നിന്നും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
Post Your Comments