ന്യൂഡൽഹി: സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് കാലത്ത് അതിജീവനത്തിന്റെ ഭാഗമായി കേന്ദ്രം നൽകി വരുന്ന റേഷൻ വിഹിതമാണ് ആറുമാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനമായിരിക്കുന്നത്.
Also Read:എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കി സർക്കാർ
കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടർക്കും, അശരണരായവർക്കും പദ്ധതി വലിയൊരു സഹായമായിരുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പേരിലാണ് ഈ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആരംഭിച്ചത്. പദ്ധതി വഴി മുന്‍ഗണനാ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് 5 കിലോ ഭക്ഷ്യ ധാന്യമാണ് നല്‍കുന്നത്. 26000 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്.
അതേസമയം, സമാനതകളില്ലാത്ത പദ്ധതിയായിരുന്നു സർക്കാർ കോവിഡ് കാലത്ത് നടപ്പാക്കിയത്. 2.68 ലക്ഷം കോടി ചെലവാക്കി 19 മാസം കൊണ്ട് 80 കോടി ജനങ്ങള്‍ക്ക് കേന്ദ്രം ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. ഇതോടെ ഇല്ലായ്മയുടെ മുഖം മൂടിയാണ് ഇന്ത്യൻ തെരുവുകളിൽ നിന്ന് അപ്രത്യക്ഷമായത്.
Post Your Comments