Latest NewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11.40 നാകും പ്രധാനമന്ത്രി പത്രിക സമർപ്പിക്കുക.പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 18ലധികം കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം, 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിക്കും. പത്രിക സമർപ്പണം വൻ ആഘോഷമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും വാരണാസിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ അസ്സി ഘട്ടിൽ ഗംഗ സ്‌നാനം ചെയ്ത് കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി മോദി റോഡ് ഷോ യായി എത്തി, പത്രിക സമർപ്പിക്കുക.

എൻഡിഎ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.അതേസമയം രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഇന്ന് ഉത്തർപ്രദേശിലെ ഝാൻസിയിൽ സംയുക്ത റാലിയിൽ പങ്കെടുക്കും. പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച വരെ അമേത്തിയിലും റായ്ബറേലിയിലും പ്രചരണം തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button