Latest NewsNewsIndia

എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കി സർക്കാർ

ബംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. സർക്കാർ നിർദ്ദേശിക്കുന്ന യൂണിഫോം ധരിച്ച് മാത്രമേ പരീക്ഷയ്‌ക്ക് കുട്ടികൾ സ്‌കൂളിലേക്ക് വരാൻ പാടുള്ളു എന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഹിജാബുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ആരംഭിച്ചതോടെ, സ്‌കൂളിലേക്കും കോളേജിലേക്കും വിദ്യാർത്ഥികൾ മതവസ്ത്രം ധരിച്ച് വരാൻ തുടങ്ങിയിരുന്നു. എന്നാൽ, ഇവരെ വിദ്യാലയങ്ങളിലേക്ക് പ്രവേശിപ്പിക്കാതെ അധികൃതർ തടഞ്ഞു.

പൊതുസ്ഥലത്ത് ലഹരി ഉപയോ​ഗവും പൊലീസിന് നേരെ ആക്രമണവും : മൂന്നുപേർ അറസ്റ്റിൽ

തുടർന്ന്, മതവസ്ത്രം ധരിച്ച് വിദ്യാലയങ്ങളിൽ എത്തുന്നതിനായി വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, സർക്കാർ ഉത്തരവ് ശരിവെച്ച കോടതി ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് ഉത്തരവിട്ടു.

ഹൈക്കോടതി ഉത്തരവ് മറികടന്ന് നിരവധി വിദ്യാർത്ഥിനികൾ വീണ്ടും ഹിജാബ് ധരിച്ച് സ്കൂളുകളിലും കോളേജുകളിലും എത്തിയിരുന്നു. യൂണിഫോം ധരിച്ചാൽ മാത്രമേ പരീക്ഷ എഴുതിക്കുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയതോടെ വിദ്യാർത്ഥിനികൾ പരീക്ഷകൾ ബഹിഷ്‌കരിച്ചു.

ഈ സാഹചര്യത്തിലാണ് മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെ നടക്കുന്ന എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button