മുംബൈ: വനിതാ ഐപിഎല്‍ ആരംഭിക്കാനൊരുങ്ങി ബിസിസിഐ. അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ആദ്യ ഘട്ടത്തില്‍ അഞ്ചോ ആറോ ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്‍റ് നടത്തും. ഇതിന് മുന്നോടിയായി ഈ വര്‍ഷം വനിതാ താരങ്ങളുടെ നാല് പ്രദര്‍ശന മത്സരങ്ങള്‍ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞു.
വനിതാ ഐപിഎല്‍ തുടങ്ങാന്‍ വിമുഖത കാട്ടുന്ന ബിസിസിഐയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ വനിതാ ഐപിഎല്ലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. വനിതാ ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്‍റെ അനുമതി വേണം.
ഈ സാഹചര്യത്തില്‍ അടുത്തവര്‍ഷം അഞ്ചോ ആറോ ടീമുകളെ ഉള്‍പ്പെടുത്തി വനിതാ ഐപിഎല്‍ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ഐപിഎല്‍ ഭരണസമിതി യോഗത്തിനുശേഷം ഗാംഗുലി പറഞ്ഞു. ഫെബ്രുവരിയില്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലും 2023ല്‍ വനിതാ ഐപിഎല്‍ തുടങ്ങുമെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു.
Read Also:- ഐപിഎല്‍ 15-ാം സീസണിന് ഇന്ന് തുടക്കം: ആശങ്കയൊഴിയാതെ ടീമുകൾ!
ഈ വര്‍ഷം ഐപിഎല്‍ പ്ലേ ഓഫിന്‍റെ ഇടവേളയിലായിരിക്കും വനിതകളുടെ പ്രദര്‍ശന മത്സരങ്ങള്‍ നടക്കുകയെന്ന് ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി. മൂന്ന് ടീമുകള്‍ ഉള്‍പ്പെടുന്ന നാലു മത്സരങ്ങളാകും കളിക്കുക.
Post Your Comments